ഗൂഗിള്‍കാര്‍: ബ്രേക്കും സ്റ്റിയറിങ്ങും വേണ്ട. പിന്നെ ഡ്രൈവര്‍, അത് ഇല്ലല്ലോ..
ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിനെ കുറിച്ച് ഏറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പല സ്ഥലങ്ങളിലും ഗൂഗിള്‍ പരീക്ഷണ ഓട്ടങ്ങളും നടത്തുന്നതായി വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ ഇത് നിരത്തുകളില്‍ എത്തുന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
എന്നാല്‍ അടുത്തെയിടെ തന്നെ നിരത്തിലിങ്ങാനൊരുങ്ങുന്ന ഡ്രൈവറില്ലാ വാഹനത്തിന്റെ പ്രോട്ടേടൈപ്പ് ഗൂഗിള്‍ അവതരിപ്പിച്ചെന്നാണ് വാര്‍ത്ത. സ്റ്റിയറിങ്ങ് വീലില്ല, ബ്രേക്ക് പെഡലില്ല, പിന്നെ ആസെലെറേറ്ററുമില്ല. നീങ്ങാനും നില്‍ക്കാനുമുള്ള ബട്ടണുകള്‍ മാത്രം.
അടുത്തവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നൂറു കാറുകള്‍ നിരത്തിലിറക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. വാഹനത്തെ നേരായ ദിശയില്‍ ഓടിക്കുന്നതിനും തിരിക്കുന്നതിനും വളയ്ക്കുന്നിനുമൊക്കെ സെന്‍സറുകളും സോഫ്റ്റ്‌വെയറുകളുമാണ് ഉളളത്. കാര്‍ ഓടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.