അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ടൈസനെന്ന പ്ലാറ്റ്‌ഫോമിന്റെ കരുത്തുമായി സാംസങ്ങിന്റെ മൊബൈലെത്തുന്നു. സാംസങ്ങ് ഇസഡെന്ന മൊബൈലിന് 4.8 എച്ച് ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയാണ്.
ടൈസന്‍ 2.2.1 ഓപ്പറേറ്റിങ്ങ് സിസ്റ്റവും ക്വാഡ് കോര്‍ പ്രോസസറുമുള്ള മൊബൈല്‍ ഇപ്പോള്‍ റഷ്യന്‍ മാര്‍ക്കറ്റിലാണ് വില്‍പ്പനയ്ക്കെത്തുന്നത്. താമസിയാതെ ഇത് മറ്റ് രാജ്യങ്ങളിലും ലഭിക്കും.
നോക്കിയ കമ്പനി വികസിപ്പിക്കാന്‍ തുടങ്ങി ഉപേക്ഷിച്ച 'മീഗോ' പ്ലാറ്റ്‌ഫോമില്‍നിന്നാണ്, സാംസങും ഇന്റലും അടങ്ങിയ കണ്‍സോര്‍ഷ്യം ടൈസന്‍ ഒഎസിന് രൂപം നല്‍കുന്നത്. സാംസങ്ങിന്‍റെ സ്മാര്‍ട്ട് വാച്ചിന്‍റെ പുതിയ രണ്ട് പതിപ്പുകളായ ഗിയര്‍ 2, ഗിയര്‍ 2 നീയോ എന്നിവയിലും ടൈസണായിരുന്നു.