Happy News !!!!!! ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ക്ളാസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കും

by Ajith , at 11:11 , has 0 comments
ഹയര്‍ സെക്കന്‍ഡറിസ്കൂളുകളില്‍ ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിനം മാത്രം മതിയെന്ന പ്രഫ. പി. ഒ. ജെ. ലബ്ബ കമ്മിറ്റി ശുപാര്‍ശ ഇൌ അധ്യയനവര്‍ഷംമുതല്‍ നടപ്പാക്കുന്നതു സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. ഇതു നടപ്പായാല്‍ പ്ളസ്വണ്‍ - പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇൌ വര്‍ഷംമുതല്‍ ആഴ്ചയില്‍അഞ്ചു ദിവസം മാത്രം സ്കൂളില്‍പോയാല്‍ മതി.

എന്നാല്‍, വിഎച്ച്എസ്സി മേഖലയില്‍ ആറു പ്രവൃത്തിദിനങ്ങളെന്ന സ്ഥിതി തുടരണമെന്നാണുലബ്ബ കമ്മിറ്റി ശുപാര്‍ശ.ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവൃത്തിദിനങ്ങളുടെ എണ്ണംn ആറില്‍നിന്ന് അഞ്ചായി വെട്ടിച്ചുരുക്കുമ്പോള്‍ പാഠ്യപദ്ധതിയെ ബാധിക്കാതിരിക്കാന്‍ പീരിയഡുകളുടെ എണ്ണം കൂട്ടാനും ഇതനുസരിച്ചു സമയം ക്രമപ്പെടുത്താനുമാണ് ആലോചന. സമയക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആറിനു മന്ത്രി പി. കെ. അബ്ദുറബ്ബിന്റെ ചേംബറില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ചചെയ്യും.

വിശദമായ ചര്‍ച്ചയ്ക്കുശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നു മന്ത്രി അബ്ദുറബ്ബ്  മനോരമയോടു പറഞ്ഞു. നിലവില്‍ ഹയര്‍ സെക്കന്‍ഡറിമേഖലയില്‍ ആറു ദിവസമാണു പ്രവൃത്തിദിനം. ഒരു ദിവസം 45 മിനിറ്റ് വീതമുള്ള എട്ടു പീരിയഡുകളാണ് ഇപ്പോഴുള്ളത്. ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂറും നീക്കിവച്ചിട്ടുണ്ട്. ലബ്ബ കമ്മിറ്റിശുപാര്‍ശ നടപ്പാക്കുമ്പോള്‍ ഓരോ ദിവസവും ഒരു മണിക്കൂര്‍വീതം കൂടുതലായി ഉള്‍പ്പെടുത്തിപീരിയഡുകള്‍ ക്രമീകരിക്കാനാണ്ആലോചന. ഉച്ചഭക്ഷണസമയം മുക്കാല്‍ മണിക്കൂറായി വെട്ടിച്ചുരുക്കാനും സാധ്യതയുണ്ട്.

About

Happy News !!!!!! ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ക്ളാസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കും - written by Author, published at 11:11, categorized as malayalam . And has 0 comments
0 comments Add a comment
Bck
Cancel Reply
-->